നമ്പി നാരായണനുള്ള നഷ്ടപരിഹാരം കെപിസിസി നല്‍കട്ടെ; സര്‍ക്കാര്‍ ഖജനാവിനെ ഒഴിവാക്കണമെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

നമ്പി നാരായണനുള്ള നഷ്ടപരിഹാരം കെപിസിസി നല്‍കട്ടെ; സര്‍ക്കാര്‍ ഖജനാവിനെ ഒഴിവാക്കണമെന്ന് കോടിയേരി

തിരുവനന്തപുരം : നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധി. നമ്പി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമായ ഒരു വിധിയായിരുന്നു ഇത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി ഇന്നലെ പറഞ്ഞു.



from mangalam.com https://ift.tt/2Mz4VEm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages