മോഹന്‍ ഭാഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

മോഹന്‍ ഭാഗവതിന്റെ 'കാട്ടുനായ' ഉപമ വിവാദമാകുന്നു

ന്യൂഡൽഹി: ലോക ഹിന്ദു കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ ഹിന്ദു ഏകീകരണം സംബന്ധിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. സിംഹം ഒറ്റയ്ക്കാണെങ്കിൽ കാട്ടുനായ്ക്കൾക്ക് ആക്രമിച്ചുകൊല്ലാൻ കഴിയും, അതാരും മറക്കണ്ടെന്നായിരുന്നു മോഹൻ ഭാഗവതിന്റെ വിവാദ പ്രസ്താവന. ഷിക്കാഗോയിൽ നടന്ന രണ്ടാം ലോക ഹിന്ദു കോൺഗ്രസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദുക്കൾക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ ആധിപത്യ മോഹത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനമെന്നും പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി. മറ്റു മത സമുദായങ്ങൾക്കെതിരെ വിദ്വേഷം പരത്തിയാണ് ആർഎസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നുംമറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പ്രതികരിച്ചു. മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹൻ ഭാഗവത് സ്വയം കടുവയാകാൻ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. മോഹൻ ഭാഗവതിന്റെ നായയോടുള്ള ഉപമയ്ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആർഎസ്എസ് മേധാവി രാജ്യത്തെ ഹിന്ദുക്കളുടെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Nz4cry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages