ലഖ്നൗ: വധുവിന്റെ പരിധി വിട്ട വാട്സ്ആപ്പ് ഉപയോഗം കാരണം വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. യുവതി വാട്സ്ആപ്പ് ചാറ്റിങ്ങിൽ അധികസമയം ചിലവിടുന്നത് ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് വിവാഹത്തിൽ നിന്നൊഴിയുന്നതെന്ന് വരന്റെ ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വധുവും ബന്ധുക്കളുംകാത്തിരിക്കുന്നതിനിടെയാണ് വിവാഹത്തിൽ താൽപര്യമില്ലെന്നറിയിച്ച് ഫോൺവിളിയെത്തിയത്. എന്നാൽ അവസാനനിമിഷം വരനും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. 65 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് വധുവിന്റെ അച്ഛൻ ഉറോജ് മെഹന്ദി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹത്തിൽ പങ്കെടുക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേർ എത്തിയിരുന്നെന്നും വരനെത്തുന്നതും കാത്തിരിക്കുന്നതിനിടെ വരന്റെ അച്ഛൻ വിവാഹത്തിൽ നിന്ന് ഒഴിയുകയാണെന്ന് മാത്രം ഫോണിൽ പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ പെൺകുട്ടി വാട്സ്ആപ്പിൽ എപ്പോഴും മെസേജുകൾ അയയ്ക്കുമായിരുന്നുവെന്നും വിവാഹത്തിനു മുമ്പ് ഇങ്ങനെ മെസേജുകൾ അയയ്ക്കുന്നത് തങ്ങൾക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്ന് വരന്റെ വീട്ടുകാർ പോലീസിനെ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2oQMdPd
via
IFTTT
No comments:
Post a Comment