ന്യൂയോർക്ക്: സെറീന വില്ല്യംസിനെ മലർത്തിയടിച്ച് ജപ്പാനിലേക്ക് ആദ്യ ഗ്രാൻസ്ലാം സിംഗിൾസ് കിരീടവുമായി പറന്ന് നവോമി ഒസാക്ക. നാടകീയ സംഭവങ്ങൾ അരങ്ങേറിയ യുഎസ് ഓപ്പൺ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു (6-2,6-4) ഒസാക്കയുടെ ജയം. വിവാദങ്ങൾക്കൊടുവിലാണ് ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തർക്കിച്ച സെറീന, കോർട്ടിൽ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്. ആർതെർ ആഷെ സ്റ്റേഡിയം പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധമുള്ള സംഭവങ്ങൾക്കാണ് സാക്ഷിയായത്. അമ്പയറോട് തർക്കിച്ച സെറീന നിങ്ങൾ കള്ളനാണെന്ന് വിരൽചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയിൽ നിൽക്കെ റാക്കറ്റ് കോർട്ടിൽ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം. കൂവലോടെയാണ് അമ്പയറുടെ നടപടി ആർതർ ആഷെയിലെ 24,000ത്തോളം വരുന്ന കാണികൾ ഏറ്റെടുത്തത്. വിവാദങ്ങൾക്കിടെ 6-2,6-4 എന് അനായാസ സ്കോറിന് സെറീനയെ വീഴ്ത്തി ഒസാക്ക ചരിത്രത്തിലേക്ക്. മത്സരത്തിനു ശേഷം അമ്പയറ്ക്ക് കൈ കൊടുക്കാൻ പോലും സെറീന നിന്നില്ല. എന്നാൽ അവസാന ചടങ്ങിൽ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു. ഒരു ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരമായി മാറി ഇതോടെ 20-കാരിയായ നവോമി ഒസാക്ക. 24-ാം ഗ്ലാൻസ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താനാകുമായിരുന്നു. The Pride of 🇯🇵!@Naomi_Osaka_ defeats Serena Williams 6-2, 6-4 to become the first Japanese player to win a Grand Slam singles title!#USOpen pic.twitter.com/sNilrZOaNU — US Open Tennis (@usopen) September 8, 2018
from mathrubhumi.latestnews.rssfeed https://ift.tt/2Ma1nYV
via
IFTTT
No comments:
Post a Comment