ലണ്ടൻ: സിഗരറ്റ് പേപ്പർ നൽകാത്തതിനാൽ ഇന്ത്യൻ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരന് നാല് വർഷം തടവ്.വടക്കൻലണ്ടനിലെമിൽ ഹില്ലിൽ കട നടത്തുകയായിരുന്നവിജയകുമാർ പപട്ടേലാണ്(49)കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16കാരനായ ലണ്ടൻ സ്വദേശിയും കൂട്ടുകാരുംകടയിലെത്തി പുകയില ഉത്പന്നങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രായപൂർത്തിയാകത്തവർക്ക് പുകയില വിൽക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാർ സിഗരറ്റ് പേപ്പർ കൊടുത്തില്ല. ഇതിൽ കുപിതനായ പ്രതിവിജയകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെടൈം ബോംബ് എന്നാണ് കോടതി വിശേഷിപ്പിച്ചത്.യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാൾവിജയകുമാറിന് നേരെ വെടിയുതിർത്തത്.വെടിയുതിർത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്സാക്ഷി മൊഴി നൽകിയിരുന്നു.തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു. ContentHighlights: indian orgin killed by londaon teenager, cigaratte paper
from mathrubhumi.latestnews.rssfeed https://ift.tt/2NvuHhg
via
IFTTT
No comments:
Post a Comment