ബിഷപ്പിനെതിരായ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ബിഷപ്പിനെതിരായ പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറട്ടെയെന്ന് കോട്ടയം എസ്പിയോട് ഡിജിപി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിലപാട്അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നൽകിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടിയെന്നും അതിനാൽ അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കാമെന്നുമുള്ള നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Mfobqe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages