പെട്രോള്‍ വില പുതിയ ഉയരത്തില്‍; ഭാരത് ബന്ദ് നാളെ, അച്ഛാ ദിന്‍ പോസ്റ്ററുകളുമായി ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

പെട്രോള്‍ വില പുതിയ ഉയരത്തില്‍; ഭാരത് ബന്ദ് നാളെ, അച്ഛാ ദിന്‍ പോസ്റ്ററുകളുമായി ശിവസേന

ന്യൂഡൽഹി: പതിവ്പോലെ ഇന്ധന വില ഞായറാഴ്ചയും വർധിച്ച് പുതിയ റെക്കോർഡിലേക്കെത്തി. മുംബൈയിൽ പെട്രോളിന് ഇന്ന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ്. ഇന്ധനവിലയിൽ പ്രതിഷേധിച്ച് നാളെ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കെ വില മുകളിലോട്ട് തന്നെ കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിലിന്റെ വില ഉയരുന്നതിനനുസൃതമായാണ് വില വർധനയെങ്കിലും നികുതിയിളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. എക്സൈസ് തീരുവ കുറച്ചത് കൊണ്ട് നിലവിലെ സാഹചര്യത്തിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇറാൻ, വെനിസ്വല, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയകാരണങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർധനക്ക് കാരണമെന്നും കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് എൻഡിഎ ഘടക കക്ഷിയായ ശിവസേനയും പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ നഗരങ്ങളിൽ 2014-ലെ ബിജെപിയുടെ മുദ്രാവാക്യമായ അച്ഛാദിൻ എന്നെഴുതിയ പോസ്റ്ററുകൾ ശിവസേന പതിപ്പിച്ചു. കോൺഗ്രസ് നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളിൽ മിക്ക ഇടതുപക്ഷപാർട്ടികളും പിന്തുണ നൽകുന്നുണ്ട്. ഒരു വർഷത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടുത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വർധനവുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വർധവുണ്ടായിട്ടുണ്ട്.തിരുവനന്തപുരത്ത് 2017 സെപ്റ്റംബറിൽ എട്ടിന് 73.72 രൂപയായിരുന്നു പെട്രോളിന്റെ വില. ഈ വർഷം സെപ്റ്റംബർ എട്ടിലത് 83.53 രൂപയിലെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2QgZgWv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages