ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം കേജരിവാളിന് ഹൈക്കോടതിയുടെ സമന്‍സ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം കേജരിവാളിന് ഹൈക്കോടതിയുടെ സമന്‍സ്

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഒക്ടോബര്‍ 25ന് ഹാജരാകുവാനാണ് നിര്‍ദ്ദേശം. കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 11 എംഎല്‍എമാരും കോടതിയില്‍ നേരിട്ട് ഹാജരാകണം.

കഴിഞ്ഞ ഫെബ്രുവരി 19നു മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണു പരാതി. കേസില്‍ മുഖ്യമന്ത്രി കെജ്രിവാള്‍, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ 3000ത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സ്വന്തം മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമായി പോലീസ തയ്യാറാക്കിയത്.

സംഭവത്തില്‍ അനുഷു പ്രകാശിന്റെ പരാതിയില്‍ കേസെടുത്തു. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി.



from mangalam.com https://ift.tt/2PHCC8P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages