'സ്‌പൈസി'യായി ഒന്നും പറയാനില്ല; ഉത്തരവ് വന്നിട്ട് പ്രതികരിക്കാമെന്ന് നമ്പി നാരായണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

'സ്‌പൈസി'യായി ഒന്നും പറയാനില്ല; ഉത്തരവ് വന്നിട്ട് പ്രതികരിക്കാമെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം : ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുമുള്ള സുപ്രീംകോടതി തീരുമാനത്തില്‍ സ്‌പൈസിയായി ഒന്നും തത്കാലം പറയാനില്ലെന്ന് നമ്പി നാരായണന്‍. ഉത്തരവ് ലഭിച്ചതിനു ശേഷം തീരുമാനത്തില്‍ പ്രതികരണം നല്‍കാമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കുന്നത് ഭാവിയില്‍ ഉത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.

അനാവശ്യമായാണ് നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് വിലയിരുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം റിട്ട.ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്നും വിശദമാക്കി. ഐഎസ്ആഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാറും നമ്പിനാരായണനും ചേര്‍ന്ന് മാലി സ്വദേശികളായ മരിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നായിരുന്നു ആരോപണം.

പിന്നാലെ 1994 നവംബര്‍ 30 ന് നമ്പി നാരായണന്‍ അറസ്റ്റു ചെയ്യപ്പെടുന്നു. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവും സംഘവും സംഭവത്തില്‍ കഴമ്പുണ്ടെന്ന് വരുത്തിയെങ്കിലും സിബിഐ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നീട് 2012 സെപ്റ്റമ്പര്‍ 7ന് കേരള ഹൈക്കോടതി സ്‌റ്റേ നീക്കം ചെയ്തു. എന്നാല്‍ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.



from mangalam.com https://ift.tt/2Ol1Byx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages