ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്; പിന്നില്‍ ബിജെപിയെന്ന് ടിഡിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്; പിന്നില്‍ ബിജെപിയെന്ന് ടിഡിപി

ഹൈദരാബാദ്: തെലുങ്ക് ദേശം നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മ്മബാദ് കോടതിയുടെയാണ് അറസ്റ്റ് വാറന്റ്.

ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി 2010ല്‍ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ചന്ദ്രബാബു നായിഡുവിന് പുറമെ പരിപാടിയില്‍ പങ്കെടുത്ത 16 പേര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ജലവിഭവവകുപ്പ്മന്ത്രി ഉമാമഹേശ്വര റാവു, സാമൂഹ്യ ക്ഷേമമന്ത്രി അനന്ദ് ബാബു, മുന്‍ എംഎല്‍എ ജി. കമലാകരന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ബാബ്ലി പദ്ധതിക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചതിനേത്തുടര്‍ന്ന് 2010ല്‍ ഐക്യ ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിനേയും കേസിലുള്‍പ്പെട്ട മറ്റുള്ളവരേയും പുനൈയില്‍ ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു.

കേസില്‍ എല്ലാവരേയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര സ്വദേശി സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് തെലുങ്കുദേശം പാര്‍ട്ടി ആരോപിച്ചു.



from mangalam.com https://ift.tt/2p6oHh6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages