ഷൊര്‍ണൂര്‍: പീഡനപരാതിയില്‍ പാര്‍ട്ടി അന്വേഷണ വിധേയനായ പി.കെ. ശശിക്കെതിരെ ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ ശശിയെ മാലയിട്ട് സ്വീകരിച്ച നടപടി ശരിയായില്ലെന്നാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്ന കാര്യങ്ങളായിരുന്നു അജ്ണ്ഡയിലുണ്ടായിരുന്നത്. എന്നാല്‍, യോഗത്തില്‍ രണ്ടര മണിക്കൂറോളം എംഎല്‍എക്കെതിരായ വിമര്‍ശനങ്ങളാണുണ്ടായിരുന്നത്.
ഒളിംപിക്‌സ് മെഡല്‍ ജേതാവിന് നല്‍കുന്ന പോലെയുള്ള സ്വീകരണം എന്തിന് വേണ്ടിയായിരുന്നു ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ അംഗങ്ങളുടെ പ്രധാനവിമര്‍ശനം.
കഴിഞ്ഞ ഏഴിന് ചേര്‍പ്പുളശേരിയില്‍ സ്വകാര്യ ബസ് ഉടമകളുടെ സംഘടന സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഏരിയാ കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചത്.
ഏരിയ കമ്മിറ്റിയില്‍ പങ്കെടുത്ത 17 അംഗങ്ങളില്‍ 15 അംഗങ്ങളും ശശിക്കെതിരെ നിലപാടെടുത്തു. ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യ ഏരിയ കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്. നേരത്തെ മൂന്ന് തവണ യോഗം വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശശിയോടുള്ള വിമുഖത മുന്‍നിര്‍ത്തിയാണ് അംഗങ്ങള്‍ യോഗത്തിനെത്താതിരുന്നതെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
from mangalam.com https://ift.tt/2p4JWA0
via IFTTT
No comments:
Post a Comment