ഗംഗാ പുനരുജ്ജീവനത്തിനായി പുതിയ നിയമം; കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഗംഗാ പുനരുജ്ജീവനത്തിനായി പുതിയ നിയമം; കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ

ന്യൂഡൽഹി: ഗംഗാനദീ സംരക്ഷണത്തിനായി പുതിയ നിയമം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.രാജ്യത്തെ നിലവിലുള്ള പരിസ്ഥിതി നിയമം ഗംഗാനദിസംരക്ഷണത്തിന് അപര്യാപ്തമെന്ന അഭിപ്രായമുയർന്നതിനെ തുടർന്നാണ് ജലവിഭവ,നദീവികസന, ഗംഗാപുനർജീവന മന്ത്രാലയങ്ങൾ ചേർന്ന്പുതിയ നിയമത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. നിലവിലുള്ള നിയമത്തിലെ അപര്യാപ്തതകൾ പൂർണമായും പരിഹരിച്ചു കൊണ്ടാവും പുതിയ നിയമം നിലവിൽ വരികയെന്ന്ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുതിയ നിയമത്തിൽ നദീജലം മലിനപ്പെടുത്തുന്നവർക്കും നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കുമുള്ള ശിക്ഷാനടപടികൾക്കുള്ള ശുപാർശകളുണ്ട്. ഗംഗാ പ്രൊട്ടക്ഷൻ കോർപ്സ്(ജിപിസി)എന്ന സായുധ വിഭാഗം രൂപീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമത്തിനെതിരായി പ്രവർത്തിക്കുന്നവരെ അറസ്റ്റു ചെയ്യാനും മൂന്നു വർഷം വരെ തടവുശിക്ഷ നൽകാനും അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാനുംനിയമത്തിൽ വ്യവസ്ഥകളുണ്ട്. നിയമലംഘനം ചെയ്യുന്നവരെ ജിപിസിക്ക് കസ്റ്റഡിയിലെടുക്കാനും അടുത്ത പോലീസ് സ്റ്റേഷനിലെത്തിക്കാനും അധികാരമുണ്ടായിരിക്കും. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള അധികാരം ജിപിസിക്കുണ്ടായിരിക്കും. പുതിയ നിയമമനുസരിച്ച് നദിയുടെ ഒഴുക്കിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ, ഗംഗയുടേയും പോഷകനദികളുടേയും സമീപപ്രദേശങ്ങളിലെ ഭൂഗർഭജലത്തിന്റെ ഉപഭോഗം, വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം-മത്സ്യകൃഷി, നദിയിലേക്ക് മലിനജലത്തിന്റെ ഒഴുക്കി വിടൽ എന്നിവ കർശനമായി നിരോധിക്കും. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽ പെട്ടാൽ നിയമലംഘനത്തിന് രണ്ടു വർഷം തടവോ രണ്ടു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 2016 ൽ അലഹബാദ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജ് ഗിർധർ മാളവ്യ അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റി 2017 ൽനാഷണൽ റിവർ ഗംഗ(റീ ജുവനേഷൻ, പ്രൊട്ടക്ഷൻ ആൻഡ് മാനേജ്മെന്റ്)ബിൽ സമർപ്പിച്ചിരുന്നു. മറ്റൊരു നാലംഗസമിതി ഈ ബിൽ പരിശോധിച്ച് ഭേദഗതി വരുത്തിയാണ് പുതിയ നിയമത്തിന്റെ കരടുരൂപം തയ്യാറാക്കിയിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2wJhS9J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages