ന്യൂഡൽഹി: 7000 കോടി രൂപയ്ക്ക് ജപ്പാനിൽനിന്ന് ഇന്ത്യ 18 ബുള്ളറ്റ് ട്രെയിൻ വാങ്ങുന്നു. ബുള്ളറ്റ് ട്രെയിൻ പ്രാദേശികമായി നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതോടൊപ്പം ജപ്പാൻ നൽകും. കാവസാക്കിയും ഹിറ്റാച്ചിയുമാകും രാജ്യത്ത് അതിനുള്ള സൗകര്യമൊരുക്കുക. 2022ൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണിത്. ജപ്പാന്റെ സഹായത്തോടെയാണ് ഹൈ സ്പീഡ് ട്രെയിൻ കോറിഡോർ നിർമിക്കുന്നത്. 508 കിലോമിറ്ററാണ് ദൂരം. ഓരോ ട്രെയിനിലും 10 കോച്ചുകൾവീതമാണ് ഉണ്ടാകുക. 350 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ കുതിക്കുക. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 18,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇക്കണോമി ക്ലാസിൽ 3,000 രൂപയായിരിക്കും നിരക്ക്. വിമാനത്തിലുള്ളതിന് സമാനമായ ഫസ്റ്റ് ക്ലാസ് സൗകര്യവും ട്രെയിനിലുണ്ടാകും. 12 സ്റ്റേഷനുകളാകും ഉണ്ടാകുക. ഗുജറാത്തിൽ 350 കിലോമീറ്ററും മഹാരാഷ്ട്രയിൽ 150 കിലോമീറ്റർ പാളമാണ് ഇതിനായി നിർമിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2NOeKzR
via
IFTTT
No comments:
Post a Comment