പി.കെ ശശി വിഷയം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്ന് ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

പി.കെ ശശി വിഷയം പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: പി.കെ.ശശി എം.എൽ.എക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം പാർട്ടിക്കാര്യമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്റെ മുന്നിലുള്ള വിഷയമല്ല. അതിനാൽ താൻ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയോട് പോയി ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെക്കാൻ തത്വത്തിൽ തീരുമാനിച്ചതാണ്. ആ കാര്യത്തിൽ അനാവശ്യ വിവാദത്തിലേക്ക് പോകുന്നത് ഈ സമയത്ത് ഉചിതമല്ല. സ്കൂൾ കലോത്സവം വേണ്ടെന്നുവെച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ ഗ്രേസ് മാർക്കിന്റെ കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.പി.എം.ജി എന്ന കമ്പനി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നത് സൗജന്യമായാണ്. അവരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ നോക്കേണ്ടതില്ലെന്നും, കമ്പനിയേക്കുറിച്ചുയർന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രി പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകിയ കൂട്ടരാണ് അവരെന്നും ഇ.പി ജയരാജൻ പറഞ്ഞു. CH:Better to say CPM state secretary on PK Sasi Issue, says EP Jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2oHkal2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages