തൃശ്ശൂർ: തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽവെച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചതായി സംഘടനയിലെ വനിതാ നേതാവ് നൽകിയ പരാതിയിൽമൊഴിയെടുത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരേയാണ് കാട്ടൂർ സ്വദേശിനി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നൽകിയത്. കാട്ടൂർ സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കേസായതിനാൽ ഡിവൈ.എസ്.പി. ഇത് കാട്ടൂർ എസ്.ഐ.ക്ക് കൈമാറി. കാട്ടൂർ പോലീസാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. സി.പി.എം നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമില്ലെന്നും പരാതി ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാൽ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ജൂലൈ 11 നാണ് കേസിനാസ്പദമായ സംഭവം. എം.എൽ.എ ഹോസ്റ്റലിലെ ഇരിങ്ങാലക്കുട എം.എൽഎയുടെ മുറിയിൽ വെച്ച് ജീവൻലാൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/2wKGSgJ
via
IFTTT
No comments:
Post a Comment