ഡല്‍ഹിയില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുന്ന കര്‍ഷക മാര്‍ച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഡല്‍ഹിയില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുന്ന കര്‍ഷക മാര്‍ച്ച്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ ഡൽഹിയിൽ മൂന്ന് ലക്ഷത്തോളം കർഷകർ പങ്കെടുക്കുന്ന മാർച്ച് ആരംഭിച്ചു. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. കിസാൻ സംഘർഷ് റാലി എന്ന പേരിൽ നടക്കുന്ന മാർച്ച് രാവിലെ എട്ടരയോടെ രാംലീല മൈതാനത്ത് നിന്ന് ആരംഭിച്ചു. പാർലമെന്റ് സ്ട്രീറ്റിലേക്കാണ് മാർച്ച് നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നീ സമൂഹത്തിലെ നിർണായ ഉത്പാദക ശക്തികൾ സംയുക്തമായി ഇത്തരമൊരു റാലി സംഘടിപ്പിക്കുന്നതെന്ന് കിസാൻസഭ, സിഐടിയു നേതാക്കൾ പറഞ്ഞു. മഹാരാഷ്ട്രയെ വിറപ്പിച്ച കർഷകറാലിയിൽ പങ്കെടുത്തവരടക്കം ഡൽഹിയിൽ എത്തിചേർന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് അമ്പതിനായിരത്തോളം പേരാണ് റാലിയിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. കർഷകരേയും തൊഴിലാളികളേയും ബാധിക്കുന്ന 15 ആവശ്യങ്ങൾ മുൻനിർത്തിയാണ് റാലി നടത്തുന്നത്. കാർഷിക കടങ്ങൾ എഴുതി തള്ളുക, വിലക്കയറ്റം തടയുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/2LY0OkU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages