സഹായം തേടി മന്ത്രിമാരുടെ വിദേശയാത്ര: തീരുമാനം പിന്നീടെന്ന് കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

സഹായം തേടി മന്ത്രിമാരുടെ വിദേശയാത്ര: തീരുമാനം പിന്നീടെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ യു.പി.എ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച് ചട്ടങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ നിയമങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ഒരു രാജ്യമെന്ന തരത്തിൽ കേരളത്തിന് നൽകുന്ന സഹായമാണ് കേന്ദ്രം വിലക്കിയിട്ടുള്ളത്. എന്നാൽ എൻ.ജി.ഒ കളിൽ നിന്നോ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങൾ നിന്നോസംഭാവന സ്വീകരിക്കുന്നതിൽ നിലവിൽ തടസമില്ല. അതിനാൽ മന്ത്രിമാരുടെ വിദേശ യാത്രക്ക് തടസമുണ്ടാകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാരിനു മുന്നിൽ മന്ത്രിമാർ അനുമതി തേടി എത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ കണ്ടിരുന്നു. ഇക്കാര്യം വിദേശ കാര്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാണ് നിലപാട് കേന്ദ്രം വീണ്ടും വ്യക്തമാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2CmCHNe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages