നിക്ഷേപം വര്‍ധിക്കുന്നു; പക്ഷേ, ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാന്‍ ആളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

നിക്ഷേപം വര്‍ധിക്കുന്നു; പക്ഷേ, ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാന്‍ ആളില്ല

മുംബൈ: ബാങ്കിലും പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷപ പദ്ധതികളിലും നിക്ഷേപിക്കാൻ ആളില്ല.റിസർവ് ബാങ്ക് പുറത്തുവിട്ട കുടുംബങ്ങളുടെ നിക്ഷേപ വിവരങ്ങൾ പ്രകാരം ചെറു നിക്ഷേപ പദ്ധതിളായ പോസ്റ്റൽ സേവിങ്സ് സ്കീം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപം നടത്താൻ ഇപ്പോൾ ആരും താൽപര്യം കാണിക്കുന്നില്ല. അതേസമയം, കുടുംബങ്ങളുടെ മൊത്തം നിക്ഷപത്തിൽ വർധനവുമുണ്ട്. 2016-17 സാമ്പത്തിക വർഷത്തിൽ 9.1 ശതമാനമായിരുന്നു നിക്ഷേപമെങ്കിൽ 2017-18 വർഷത്തിൽ ഇത് 11.9 ശതമാനമായി. പിന്നെ എവിടെയേക്കാണ് നിക്ഷേപം മുഴുവൻ പോകുന്നത്. സംശയിക്കേണ്ട. ഓഹരിയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് ജനങ്ങൾ നിക്ഷേപം നടത്തുന്നത്. മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി അധിഷ്ഠിത പദ്ധതികൾ മികച്ച നേട്ടം നൽകുന്നതിനാലാണ് അടിക്കടി ആദായം കുറഞ്ഞുവന്നിരുന്ന ചെറുനിക്ഷേ പദ്ധതികളെ ഉപേക്ഷിക്കാൻ കാരണമായി വിദഗ്ധർ പറയുന്നത്. നേരത്തെ, ബാങ്കുകൾ നിക്ഷേപ പലിശ കുറയ്ക്കുമ്പോൾ പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷേപ പദ്ധതികൾ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, പത്തുവർഷത്തെ സർക്കാർ സെ്ക്യൂരിറ്റികളുടെ ആദായ നിരക്കിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കാൻ തുടങ്ങിയതോടെ പലിശ ആകർഷകമല്ലാതായി. ഈയിടെയായി സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം വർധിച്ചിട്ടും അതിനനുസരിച്ച് പലിശ പരിഷ്കരിക്കാൻ സർക്കാർ തയ്യാറായതുമില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിൻവലിച്ചപ്പോൾ രൂപയുടെ മൂല്യം 71 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇതേതുടർന്ന് പത്തുവർഷത്തെ സർക്കാർ സെക്യൂരിറ്റികളുടെ ആദായം എട്ട് ശതമാനത്തിലെത്തുകയും ചെയ്തു. അതിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ സർക്കാർ വർധിപ്പിച്ചതുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2MOHMTy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages