പ്രശാന്ത് കിഷോര്‍ വീണ്ടും നിതീഷിനൊപ്പം: ജെഡിയുവില്‍ ചേരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പ്രശാന്ത് കിഷോര്‍ വീണ്ടും നിതീഷിനൊപ്പം: ജെഡിയുവില്‍ ചേരുന്നു

ന്യൂഡൽഹി: ഇലക്ഷൻ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇനി സജീവ രാഷ് ട്രീയത്തിൽ. 2014 ലിൽ മോദിയെയും 2015 ലിൽ ബിഹാറിൽ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് കിഷോർ നിതീഷിനൊപ്പം ജെഡിയുവിന്റെ കൊടിക്കീഴിലാണ് രാഷ് ട്രീയക്കളരിയിൽ പയറ്റാനിറങ്ങുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അദ്ദേഹം ഔദ്യോഗികമായി പാർട്ടിയിൽ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. അഭ്യൂഹത്തിന് സ്ഥിരീകരണം നൽകിക്കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിഹാറിൽ നിന്ന് പുതിയ യാത്ര തുടങ്ങുന്നതിൽ ആവേശഭരിതനാണ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞരണ്ട് വർഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(പിഎസി) ആന്ധ്രയിൽ വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഹൈദരബാദിൽ സ്കൂൾ ഓഫ് ബിസിനസ്സിലെ വിദ്യാർഥികളുമായുള്ള സംവാദത്തിൽ പാർട്ടികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ് ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QBJvcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages