ചില ബുദ്ധസന്യാസിമാരുടെ ലൈംഗിക ചൂഷണത്തേക്കുറിച്ച് 90കള്‍ മുതല്‍ അറിയാമെന്ന് ദലൈ ലാമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ചില ബുദ്ധസന്യാസിമാരുടെ ലൈംഗിക ചൂഷണത്തേക്കുറിച്ച് 90കള്‍ മുതല്‍ അറിയാമെന്ന് ദലൈ ലാമ

ഹേഗ്: ബുദ്ധസന്യാസിമാർ നടത്തുന്ന ലൈംഗിക ചൂഷണങ്ങളേക്കുറിച്ച് 1990കൾ മുതൽ അറിയാമെന്നും ഇത്തരം കാര്യങ്ങൾ പുതിയതല്ലെന്നും ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമ. വെള്ളിയാഴ്ച നെതർലൻഡ്സിൽ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാമ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. നേരത്തേ യൂറോപ്യൻ സന്ദർശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവർ കത്ത് നൽകിയിരുന്നു. ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വരെ തങ്ങൾ ബുദ്ധ മതത്തെഅഭയകേന്ദ്രമായി കണ്ടിരുന്നുവെന്ന് ഇരകൾ പറഞ്ഞു. ലൈംഗിക ചൂഷണങ്ങൾ പുതിയതല്ലെന്നും തനിക്ക് ഇതിനേപ്പറ്റി നേരത്തേ അറിയാമായിരുന്നുവെന്നും ശനിയാഴ്ചനൽകിയ അഭിമുഖത്തിൽ ലാമ പറഞ്ഞു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വെച്ച് നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്മാരുടെ സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാൾ തന്നെ സമീപിച്ചിരുന്നുവെന്ന് ലാമ വ്യക്തമാക്കി. ലൈംഗിക ചൂഷണം നടത്തുന്നവർ ബുദ്ധന്റെ ഉപദേശങ്ങൾ പിന്തുടരുന്നില്ലെന്നും മതനേതാക്കൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ലാമ കൂട്ടിച്ചേർത്തു. Content Highlights:Dalai Lama Says He Knew of Sex Abuse by Buddhist Teachers Since 1990s


from mathrubhumi.latestnews.rssfeed https://ift.tt/2xdF14k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages