ന്യൂഡൽഹി:മോഹൻലാലും അക്ഷയ് കുമാറും വീരേന്ദർ സേവാഗും ഉൾപ്പെടെയുള്ള താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള സാധ്യത പരിശോധിച്ച് ബി ജെ പി. സിനിമാ-കായിക-കലാ-സാംസ്കാരിക മേഖലയിൽനിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാർഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ എന്നിവരുടെ പേരും പരിഗണനയിലുണ്ട്.തിരുവനന്തപുരത്തുനിന്ന് മോഹൻലാൽ, ന്യൂഡൽഹിയിൽനിന്ന് അക്ഷയ് കുമാർ, മുംബൈയിൽനിന്ന് മാധുരി ദീക്ഷിത്, ഗുർദാസ്പുറിൽനിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർഥിയാകുമോ എന്നതിൽ മോഹൻലാൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല സിനിമാ, കലാ-സാംസ്കാരികം, കായികം, ആരോഗ്യം മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. content highlights:bjp may field mohanlal,akshay kumar and other celebrities in 2019 loksabha election says report
from mathrubhumi.latestnews.rssfeed https://ift.tt/2Oqt81w
via
IFTTT
No comments:
Post a Comment