കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി തേടി ഇന്ന് വൈദികരും സമരപ്പന്തലിലേക്ക്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഒരുപറ്റം വൈദികര്‍ ഹൈക്കോടതിക്കു സമീപമുള്ള സമരപ്പന്തലില്‍ എത്തും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികരും ചില സന്യാസ സഭകളില്‍ നിന്നുള്ള വൈദികരുമാണ് പിന്തുണയുമായി എത്തുന്നത്.
കന്യാസ്ത്രീക്ക് നീതി തേടി ഇന്നലെയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. പരാതിക്കാരിക്ക് പിന്തുണയുമായി കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള അഞ്ച് കന്യാസ്ത്രീകളും മറ്റ് കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള കന്യാസ്ത്രീകളും സമരപ്പന്തലില്‍ എത്തിയിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍ തുടങ്ങിയവരും സമരവേദിയില്‍ എത്തിയിരുന്നു.
കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കുന്നതിന് കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ ഇന്ന് 'കണ്ണീരിന്റെ ഞായര്‍' ആചരിക്കുകയാണ്. വി.കുര്‍ബാന മധ്യേ കന്യാസ്ത്രീക്കു നീതി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ കൂടിയുള്ള ആഹ്വാനം.
അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീക്കും മറ്റ് കന്യാസ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍ അറിയിച്ചു. പി.സി ജോര്‍ജിനെതിരെ കോടതിയിലും പോലീസിലും വനിതാ കമ്മീഷനിലും പരാതിപ്പെടാനൊരുങ്ങുകയാണ് കന്യാസ്ത്രീകള്‍.
from mangalam.com https://ift.tt/2wYr6xR
via IFTTT
No comments:
Post a Comment