ഫ്രാങ്കോയെ രക്ഷിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നു: ആരോപണവുമായി കന്യാസ്ത്രീകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഫ്രാങ്കോയെ രക്ഷിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുന്നു: ആരോപണവുമായി കന്യാസ്ത്രീകള്‍

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി പരാതിക്കാരിയുടെ ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പിനെ രക്ഷിക്കാനാണു ശ്രമം നടക്കുന്നത്. ഡിജിപിയും ഐജിയും ചേര്‍ന്നാണു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസ് െ്രെകംബ്രാഞ്ചിനു കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.

എന്നാല്‍, ജലന്തര്‍ ബിഷപ്പിനെതിരായ കേസ് െ്രെകംബ്രാഞ്ചിനു വിടാന്‍ നിലവില്‍ ആലോചനയില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഐജിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജി അറിയിച്ചിരിക്കുന്നതെന്നും ബെഹ്‌റ പറഞ്ഞു. അതേസമയം, പീഡനപരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊച്ചി ഹൈക്കോടതി ജംക്ഷനില്‍ നടക്കുന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുത്തിരുന്നു.

കേസ് െ്രെകംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകള്‍ വന്നിരുന്നു. കേസ് െ്രെകംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിനു ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണു നീക്കം. കന്യാസ്ത്രീ നല്‍കിയ മൊഴികള്‍ വാസ്തവമെന്നും ബിഷപ്പിന്റെ മൊഴികള്‍ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണു രണ്ടാംഘട്ട അന്വേഷണത്തിനുശേഷവും വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണു പീഡനത്തെക്കുറിച്ചു പുറത്തുപറയാന്‍ കാരണമെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണു കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോടു തുറന്നു പറഞ്ഞത്.

ഈ വൈദികന്റെ കൂടി നിര്‍ദേശപ്രകാരമാണു കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തില്‍നിന്നു പുറത്താക്കല്‍ നടപടിയോ ഭീഷണിയോ ഉണ്ടായാല്‍ ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്നും വൈദികന്‍ ഉറപ്പു നല്‍കിയതും പരാതി നല്‍കാന്‍ കരുത്തായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ബിഷപ്പ് പൊലീസിനു നല്‍കിയ മൊഴി. പച്ചക്കള്ളമെന്നു വ്യക്തമായ ഈ മൊഴി മുഖവിലയ്‌ക്കെടുത്ത് അന്വേഷണം നടത്താനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

കന്യാസ്ത്രീയെ സമ്മര്‍ദ്ദത്തിലാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമമാണു രണ്ടാംഘട്ട അന്വേഷണത്തില്‍ ഉന്നതതലത്തില്‍ നടന്നത്. മൊഴിയില്‍ വ്യക്തതയ്‌ക്കെന്ന പേരില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതും സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പൂവരണി സ്വദേശിയും രണ്ടു വര്‍ഷം മുമ്പ് മാത്രം സഭാവസ്ത്രം സ്വീകരിച്ച യുവതി കഴിഞ്ഞ ദിവസം സഭ വിട്ടതും കേസുമായി ബന്ധപ്പെട്ട സമ്മര്‍ദം താങ്ങാനാകാതെയാണ്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ െ്രെകംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു പുതിയ നീക്കം.



from mangalam.com https://ift.tt/2MYTfQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages