ചെങ്ങന്നൂർ: ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്ന കൗൺസിൽ തീരുമാനത്തിൽ ഒപ്പുവെച്ച ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി സസ്‌പെൻഷൻ വാങ്ങുമെന്ന് മന്ത്രി ജി. സുധാകരൻ. ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്ന് ചെങ്ങന്നൂർ നഗരസഭ അടിയന്തര കൗൺസിൽ കൂടി തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തിലാണ് പ്രതികരണം.ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കേണ്ടെന്ന് പറയുന്ന ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും ഹൃദയശൂന്യരാണെന്ന് മന്ത്രി വിമർശിച്ചു. നാണവും മാനവും ഇല്ലാത്ത അവരെ ചരിത്രം അവമതിക്കും. പൊതുനിയമത്തിന് വിപരീതമായി യാതൊരു അധികാരവും പഞ്ചായത്ത് പ്രസിഡന്റിനോ നഗരസഭാ ചെയർമാനോ ഇല്ല. ഒരു പൈസയും നൽകില്ലെന്ന് തീരുമാനിക്കാനും നഗരസഭയ്ക്ക് അവകാശമില്ല. സർക്കാർ ഗ്രാൻറ് കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഓർമിക്കണം. പണം നൽകണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ, നൽകില്ലെന്ന് തീരുമാനം എടുക്കാനോ മിനുട്‌സിൽ രേഖപ്പെടുത്താനോ നഗരസഭയ്ക്ക് അധികാരമില്ല. ഉള്ളത് തന്നാൽ മതി. പണം നൽകില്ലെന്ന് തീരുമാനിച്ച ഇവർ മനുഷ്യരാണോ അതോ മറ്റേതെങ്കിലും ജനുസ്സിൽപെട്ടവരാണോ എന്ന് സുധാകരൻ ചോദിച്ചു. ചെങ്ങന്നൂരിൽ പ്രളയംമൂലം വെള്ളം കുടിച്ച് ശ്വാസംമുട്ടി ആരും മരിക്കാത്തത് സർക്കാരിന്റെ ഇടപെടൽകൊണ്ടാണ്. ഇത് ചെയ്യണ്ടായിരുന്നെന്നാണോ നഗരസഭ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.ജനം ഒറ്റക്കെട്ടായി നിരാകരണപ്രമേയത്തെ തള്ളിക്കളയണം. കായംകുളത്തെ ഒരു സ്വർണക്കച്ചവടക്കാരൻ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും നൽകരുതെന്ന് പറയുന്നത് കേട്ടു. മര്യാദയ്ക്കിരുന്നില്ലെങ്കിൽ കടയിൽ പോലീസ് കയറും. കള്ളക്കാശുണ്ടെങ്കിൽ അത് കൈയിൽവെച്ചാൽ മതി. നികുതിവെട്ടിച്ച് പണമുണ്ടാക്കി സർക്കാരിനെ ആരും വെല്ലുവിളിക്കേണ്ടെന്ന് സുധാകരൻ പറഞ്ഞു. യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.ബജറ്റ് പുനഃസംഘടിപ്പിച്ചേക്കുംപ്രളയാനന്തരം കേരളത്തിന്റെ പുനർനിർമാണത്തിന് കൂടുതൽ പണം കണ്ടെത്താൻ ബജറ്റ് പുനഃസംഘടിപ്പിച്ചേക്കുമെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. കെട്ടിടങ്ങളും മറ്റും നിർമിച്ചുനൽകുന്നതിന് പദ്ധതിയുള്ളവർക്ക് സർക്കാർ അംഗീകാരത്തോടെ അത് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകും. വിവിധ വിഭാഗങ്ങൾക്ക് പലിശരഹിത വായ്പ നൽകുന്നുണ്ട്. ചെറുകിട വ്യാപാരികൾക്ക് 10 ലക്ഷം രൂപ പലിശരഹിത വായ്പ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2QMUIrh
via
IFTTT
No comments:
Post a Comment