തിരുവനന്തപുരം: ചികിത്സയ്ക്കായി തിങ്കളാഴ്ച അമേരിക്കയിലേക്കുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഗവർണറെ കണ്ടു. യാത്രസംബന്ധിച്ച വിവരങ്ങൾ ധരിപ്പിക്കാനായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറുന്നില്ലെന്നാണ് സൂചന. അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോൾ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയേക്കും. ചികിത്സയിലായിരിക്കുമെങ്കിലും ഇ-ഫയൽ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകൾ മുഖ്യമന്ത്രിതന്നെ തീർപ്പാക്കാനാണ് ആലോചന. സെപ്റ്റംബർ 17-ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ആയിരിക്കുമെന്നതിനാൽ 11-നു തുടങ്ങുന്ന ആഴ്ചയിൽ മന്ത്രിസഭായോഗം ചേരാനിടയില്ല. കേരളത്തിന്റെ പുനർനിർമാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സർക്കാർ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2wGCXBJ
via
IFTTT
No comments:
Post a Comment