തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രീം കോടതി ജഡ്ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രീം കോടതി ജഡ്ജി

ന്യൂഡൽഹി: തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ വെളപ്പെടുത്തൽ. ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് തന്നെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതെന്ന് ഓപ്പൺ കോടതിയിൽ ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും അരുൺ മിശ്രയും ചേർന്ന ബെഞ്ച് ആഗസ്റ്റ് 30ന് കോടതി നമ്പർ എട്ടിൽ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ്ഇന്ദിരാ ബാനർജി വെളിപ്പെടുത്തൽ നടത്തിയത്. ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. ഈ കേസ് വാദം കേൾക്കുന്നതിൽ നിന്ന് സ്വയം പിൻവാങ്ങരുതെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻജസ്റ്റിസ് ഇന്ദിരാ ബാനർജിയോട് അഭ്യർത്ഥിച്ചു. ജഡ്ജിമാരെ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ഗൗരവകരമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺകോൾ വഴിയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നതെന്നാണ് സൂചന. എന്നാൽ ആരാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കേസിലെ വിധി പ്രസ്താവം മാറ്റിവെച്ചു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനർജി അടുത്ത കാലത്താണ് സുപ്രീം കോടതി ജഡ്ജിയായത്. content highlights:Attempt Made To Influence Me, Says Supreme Court Judge Indira Banerjee


from mathrubhumi.latestnews.rssfeed https://ift.tt/2CaRcnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages