മറയൂർ മേഖലയിൽ കുറിഞ്ഞിപ്പൂക്കളുടെ നീലത്തിമിർപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

മറയൂർ മേഖലയിൽ കുറിഞ്ഞിപ്പൂക്കളുടെ നീലത്തിമിർപ്പ്

മറയൂർ: മറയൂർ മേഖലയെ ചുറ്റി ഗാലറിപോലെയുള്ള മലനിരകളിലെ പുൽമേടുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടു. 30 കിലോമീറ്ററിലധികം ചുറ്റളവിലാണ് നീലക്കുറിഞ്ഞി വിടർന്നിരിക്കുന്നത്. കാന്തല്ലൂരിലെ വെള്ളിമല, കാശിമല, വേട്ടക്കാരൻകോവിൽ, തീർഥമല, ഇന്ദിരാഗാന്ധിമല, ഒറ്റമല എന്നിവിടങ്ങളിലും മറയൂർ പഞ്ചായത്തിലെ നാഗമല, പെരിയകുടി, കമ്മാളംകുടി, അഞ്ചുനാട്ടാൻപാറ, പുതുക്കുടി തുടങ്ങിയ മലനിരകളിലുമാണ് നല്ലനിലയിൽ നീലപുതച്ച് പൂക്കൾ വിരിഞ്ഞിരിക്കുന്നത്. എന്നാൽ, കാന്തല്ലൂർ പഞ്ചായത്തിലെ വേട്ടക്കാരൻകോവിൽ ഒഴികെ ബാക്കി പ്രദേശങ്ങളെല്ലാം വനമേഖലയായതിനാൽ ഇവിടെ സഞ്ചാരികൾക്കു പ്രവേശനമില്ല. വനംവകുപ്പ് അധികൃതർക്കു വേണ്ടപ്പെട്ടവർക്കും സ്വാധീനമുള്ളവർക്കും മാത്രമാണ് വനമേഖലയിലെത്തി കാഴ്ചകാണാൻ അവസരം കിട്ടുന്നത്.വേട്ടക്കാരൻകോവിൽ റവന്യൂ ഭൂമിയായതിനാൽ സഞ്ചാരികൾക്ക് ഇവിടെ നീലക്കുറിഞ്ഞിപ്പൂക്കൾ അടുത്തു കാണുന്നതിനു കഴിയും. കാന്തല്ലൂരിൽ പല സ്വകാര്യസ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. സഞ്ചാരികൾക്ക് കുറിഞ്ഞിവസന്തം കാണുന്നതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ല. വിനോദസഞ്ചാരികളെല്ലാം ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിൽ കുറിഞ്ഞി വ്യാപകമായി പൂക്കുന്നതു കാത്തിരിക്കുകയാണിപ്പോഴും.


from mathrubhumi.latestnews.rssfeed https://ift.tt/2QbmLAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages