കൊച്ചി: അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന ഹനാനെ കാണാൻ പിതാവ് എത്തി. ഒന്നരവർഷത്തോളം നീണ്ട ഹനാന്റെ കാത്തിരിപ്പാണ് വാപ്പ ഹമീദ് എത്തിയതോടെ അവസാനിച്ചത്. അപകടംതീർത്ത വേദനയിലും വാപ്പയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ഹനാൻ. ഹനാനെക്കുറിച്ച് വാർത്തകൾ വന്നതോടെ വാപ്പ ഫോണിൽ വിളിച്ചിരുന്നു. അപകടവിവരം അറിഞ്ഞതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തുകയായിരുന്നു. താൻ ഇനി അനാഥ ആകില്ലെന്നാണ് പ്രതീക്ഷ -പറയുമ്പോൾ ഹനാന്റെ വാക്കുകളിൽ സന്തോഷം. റോഡരികിൽ നിന്ന് മത്സ്യം വിൽക്കുന്നത് പോലീസ് തടഞ്ഞതിനാൽ മത്സ്യ വിൽപ്പന തുടങ്ങാൻ ഹനാൻ തമ്മനത്ത് കട വാടകയ്ക്ക് എടുത്തിരുന്നു. വില്പന തുടങ്ങാൻ ഇരിക്കെയാണ് അപകടം പറ്റിയത്. ആരോഗ്യം തിരികെ കിട്ടി മടങ്ങിവന്നാൽ വീണ്ടും കച്ചവടം തുടങ്ങുമെന്നും ഹനാൻ പറഞ്ഞു.അപകടപ്പെടുത്തിയത് എന്ന് സംശയം -ഹനാൻ കൊച്ചി: തന്നെ മനഃപൂർവം അപകടത്തിൽപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹനാൻ. അപകടം നടന്ന ഉടനെ ഒരു ഓൺലൈൻ മാധ്യമം വേഗത്തിൽ പറന്നെത്തി. താൻ പേരുപോലും കേൾക്കാത്ത മാധ്യമം തങ്ങളുടെ എക്സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തിൽ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവർ ഫേസ്ബുക്ക് ലൈവ് ഇട്ടു, ഇപ്പോഴും തന്നെ ഇവർ ശല്യം ചെയ്യുകയാണെന്നും ഹനാൻ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയിൽ കൂടെയുള്ളവർ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ ഇയാൾ പലപ്പോഴും മാറ്റിപ്പറയുകയാണ്. താൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലായിരുന്നു, ഉറങ്ങുക ആയിരുന്നു... ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും ഹനാൻ പറഞ്ഞു. നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു തകർന്ന കാറിന്റെ മുൻസീറ്റിലിരിക്കുകയായിരുന്നു ഹനാൻ. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാന്റെ നട്ടെല്ലിന് പൊട്ടലുള്ളതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2NYzJzW
via
IFTTT
No comments:
Post a Comment