181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

ഓവൽ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 181 റൺസിനിടയിൽ ഏഴു വിക്കറ്റുകൾ നഷ്ടമായി. രണ്ടു വിക്കറ്റിന് 133 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് പിന്നീട് തകരുകയായിരുന്നു. ഒരു റണ്ണിനിടയിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരെ ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ചേർന്ന് വെള്ളം കുടിപ്പിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് സ്കോർ ബോർഡിൽ 60 റൺസെത്തിയ ശേഷമാണ്. 23 റൺസെടുത്ത ഓപ്പണർ ജെന്നിങ്സിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കുക്കും മോയിൻ അലിയും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇംഗ്ലീഷ് ജഴ്സിയിൽ അവസാന മത്സരത്തിനിറങ്ങിയ കുക്ക് 190 പന്തിൽ 71 റൺസടിച്ച് പുറത്തായി. കുക്കിനെ ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ജോ റൂട്ട് അതേ ഓവറിൽ തന്നെ പുറത്തായി. അക്കൗണ്ട് തുറക്കും ഇംഗ്ലീഷ് ക്യാപ്റ്രനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ബെയർസ്റ്റോയും പുറത്തായി. നാല് പന്ത് നേരിട്ട് ഒരൊറ്റ റൺ പോലും കണ്ടെത്താതിരുന്ന ബെയർസ്റ്റോയെ ഇഷാന്ത് ശർമ്മ, റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടരെത്തുടരെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ പിന്നീട് കര കയറ്റാൻ ബെൻ സ്റ്റോക്ക്സും മോയിൻ അലിയും ചേർന്ന് ശ്രമിച്ചു. അഞ്ചാം വിക്കറ്റിൽ 37 റൺസുമായി മുന്നേറിയ ഈ കൂട്ടുകെട്ട് ജഡേജ പൊളിച്ചു. 11 റൺസുമായി സ്റ്റോക്ക്സ് പുറത്തു. അർദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ മോയിൻ അലിയും ക്രീസ് വിട്ടു. യുവതാരം സാം കറനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, രണ്ട് പന്ത് നേരിട്ട കറനെ ഇഷാന്ത് ശർമ്മ, റിഷഭിന്റെ കൈയിലെത്തിച്ചു. ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 181 എന്ന നിലയിലായി. Content Highlights: India vs England Fifth Test Oval


from mathrubhumi.latestnews.rssfeed https://ift.tt/2MYVyDe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages