അഴിമതിക്കാരനെങ്കിൽ തെളിവ്‌ ഹാജരാക്കൂ -പന്ന്യന് തച്ചങ്കരിയുടെ തുറന്ന കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

അഴിമതിക്കാരനെങ്കിൽ തെളിവ്‌ ഹാജരാക്കൂ -പന്ന്യന് തച്ചങ്കരിയുടെ തുറന്ന കത്ത്

തിരുവനന്തപുരം: ബസ് വാടകയ്ക്കെടുക്കുന്നതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ തെളിവു നൽകണമെന്നാവശ്യപ്പെട്ട് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി തുറന്ന കത്തയച്ചു.പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത്‌-വലത് യൂണിയനുകൾ നടത്തുന്ന സംയുക്തപ്രക്ഷോഭം ഉദ്ഘാടനംചെയ്തപ്പോഴാണ് പന്ന്യൻ രവീന്ദ്രൻ, തച്ചങ്കരിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ചത്. ‘ഞാൻ കമ്മിഷൻ വാങ്ങുന്നുണ്ടെന്നു പറയുമ്പോൾ അതു തെളിയിക്കേണ്ട ബാധ്യത അങ്ങേയ്ക്കുണ്ട്. ആരോപണങ്ങൾക്കു തെളിവുണ്ടെങ്കിൽ 45,000 ജീവനക്കാർ ഉൾക്കൊള്ളുന്ന ഈ സ്ഥാപനത്തെ നയിക്കാൻ ഞാൻ യോഗ്യനല്ല. അല്ലാത്തപക്ഷം ആരോപണങ്ങൾ പരസ്യമായി പിൻവലിക്കണം. ഇല്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കും. ഗുരുതര സാമ്പത്തികപ്രതിസന്ധിയിലുള്ള സ്ഥാപനത്തിെന്റ മേധാവിയായി സർക്കാർ എന്നെ നിയോഗിക്കുേമ്പാൾ ചില നിർദേശങ്ങൾ നൽകിയിരുന്നു. അതു മാത്രമാണ് നടപ്പിലാക്കുന്നത്’- ടോമിൻ തച്ചങ്കരി കത്തിൽ പറയുന്നു.മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്ക് കത്തിെന്റ പകർപ്പ് കൈമാറിയിട്ടുണ്ട്. മുൻപ്‌ സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദനും ടോമിൻ തച്ചങ്കരിയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2wSFyrs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages