ന്യൂഡൽഹി: സാഹസിക പായ്‌വഞ്ചി തുഴച്ചിൽ മത്സരത്തിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് നട്ടെല്ലിനുപരിക്കേറ്റ മലയാളി നാവിക കമാൻഡർ അഭിലാഷ് ടോമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ‘ട്വിറ്ററി’ൽ കുറിച്ചു. ഇന്ത്യക്കാർ മുഴുവൻ അദ്ദേഹം പെട്ടെന്ന് സുഖപ്പെടാൻ പ്രാർഥിക്കുന്നുണ്ടെന്നും രക്ഷാദൗത്യത്തിലുണ്ടായിരുന്ന സംഘത്തിന് ആശംസയർപ്പിക്കുന്നതായും കുറിപ്പിൽ മോദി പറഞ്ഞു. അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, ഇപ്പോൾ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ കഴിയുന്ന അഭിലാഷ് ടോമിയെ ഒക്ടോബർ ആദ്യവാരത്തോടെ ഇന്ത്യയിലെത്തിക്കാൻ സാധിക്കുമെന്ന് നാവികസേന അറിയിച്ചു. നാവികസേനയുടെ ഐ.എൻ.എസ്. സത്പുര വെള്ളിയാഴ്ച ആംസ്റ്റർഡാം ദ്വീപിലെത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2xEZHlS
via
IFTTT
No comments:
Post a Comment