ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല; വിശ്വാസത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല: സുപ്രീം കോടതി വിധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല; വിശ്വാസത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല: സുപ്രീം കോടതി വിധി

ന്യുഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതായി ഭൂരിപക്ഷ ജഡ്ജിമാര്‍വിധിയില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഉയര്‍ത്തിപ്പടിച്ച് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം ആരംഭിച്ചത്. സ്ത്രീകളോട് കാട്ടുന്ന ഇരട്ടനയം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിത അംഗമായ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചു.

സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിനു തുല്യമാണ്. ഭക്തിയെ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ കഴിയില്ല. ആര്‍ത്തവത്തിന്റെ പേരില്‍ ആരാധാന സ്വാതന്ത്ര്യം നിഷേധിക്കാന്‍ കഴിയില്ല. പാരമ്പര്യമായി അനുഷ്ഠിച്ചുവന്നിരുന്ന ആചാരണങ്ങള്‍ ആരാധന സമത്വത്തെ ഹനിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ശാരീരിക പ്രത്യേകതയുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് അനുവദിക്കാന്‍ കഴിയില്ല. അയ്യപ്പ ഭക്തതെര പ്രത്യേക മതവിഭാഗമായി കാണാന്‍ കഴിയില്ല. അവര്‍ ഹിന്ദുക്കളാണ്.

വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ക്കും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ല. വിശ്വാസത്തിന്റെ പേരില്‍ ആരുടേയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഭാരതം.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ക്ക് ഒരേ അഭിപ്രായവും ഒരാള്‍ക്ക് വിയോജിപ്പുമാണ് ഉണ്ടായത്. ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നതായി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അറിയിച്ചിരുന്നു. ചീഫ് ജസ്റ്റീസും എ.എം ഖന്‍വില്‍ക്കറും ചേര്‍ന്ന് ഒരേവിധിയാണ് നല്‍കിയത്. ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരും ചീഫ് ജസ്റ്റീസിനോട് യോജിച്ചു.

ശബരിമലയില്‍ ഇതുവരെയുള്ള പാരമ്പര്യമനുസരിച്ച് 10നും 50നും മധ്യേപ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ശബരിമലയിലെ അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന വിശ്വാസമാണ് ഇതിനു പിന്നില്‍. ആരാധനാസ്വാതന്ത്ര്യം എല്ലാ വിശ്വാസികള്‍ക്കും അനുവദിച്ചിട്ടുള്ളതാണ്. ലിംഗത്തിന്റെ പേരില്‍ ആര്‍ക്കും വിവേചനം നല്‍കാന്‍ പാടില്ല. 10-50നും മധ്യേപ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്ക് യോജിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

ആര്‍ത്തവ പ്രായത്തിന്റെ പേരില്‍ ചില ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണുള്ളതെന്ന് ജസ്റ്റീസ് നരിമാന്‍ വിധിയെഴുതി. പ്രായത്തിന്റെ പേരില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ 26ാം അനുഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റീസ് നരിമാന്‍ വ്യക്തമാക്കി.

ശാരീരിക അവസ്ഥയുടെ പേരില്‍ ഏതെങ്കിലും സ്ത്രീക്ക് ആരാധനാലയത്തില്‍ പ്രവേശനം നിഷേധിക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാവിരുദ്ധമാണ്. സ്ത്രീകളെ തരംതാഴ്ത്തി കാണുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റീസ് ചന്ദ്രചൂഢ് അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ പുറന്തള്ളുന്നത്തും ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ദൈവത്തിന്റെ മുന്നില്‍ സ്ത്രീകളെയും പുരുഷന്മാരേയും രണ്ടായി കാണുന്നത് ശരിയല്ല. നൈഷിക ബ്രഹ്ചര്യം മുടക്കുന്നവരാണ് സ്ത്രീകളെന്ന് കണക്കാക്കുന്നതും ശരിയല്ലെന്നും അദ്ദേഹം വിധിയെഴുതി.

ആഴത്തിലുള്ള വിശ്വാസത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിയെഴൂതിയത്. ആചാരമെന്നത് നിശ്ചയിക്കാന്‍ ഓരോ മതത്തിനും അവകാശമുണ്ട്. അതില്‍ കൈകടത്തുന്നത് ശരിയല്ല. അയ്യപ്പഭക്തര്‍ക്ക് അവരുടെതായ പ്രാര്‍ത്ഥനകളും ആചാരങ്ങളുമുണ്ട് അതുകൊണ്ട് അവരെ പ്രത്യേക മതമായി കണക്കാക്കാം. വിശ്വാസത്തിന്റെ പ്രശ്‌നത്തെ വിവേചനമായി കണക്കാക്കുന്നത് ശരിയല്ലെന്നും അവര്‍ വിധിയെഴുതി.



from mangalam.com https://ift.tt/2N41Z2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages