പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എന്നാല്‍ പൗരനെന്ന നിലയില്‍ വിധിയെ മാനിക്കുന്നുവെന്നും തന്ത്രി വ്യക്തമാക്കി. മര്‌റ് ആചാരങ്ങളില്‍ കാതലായ മാറ്റം വരുത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷത്തില്‍ തീരുമാനം എടക്കേണ്ടതും വിധി നടപ്പാക്കേണ്ടതും ദേവസ്വം ബോര്‍ഡാണ്. കോടതി വിധി പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷിതമായി മലചവിട്ടാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കമെന്നും മന്ത്രി പ്രതികരിച്ചു.
ശബരിമലയില്‍ മാത്രമല്ല, എല്ലാ ആരാധനാ സ്ഥലങ്ങളിലും ഒരു തരത്തിലുമുള്ള വിവേചനങ്ങളും അംഗീകരിക്കാനാവില്ല. ജാതി, മതം, ലിംഗം തിരിച്ചുള്ള വിവേചനങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. സര്‍ക്കാരുമായി കൂടിയാലോചിച്ച് സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.പദ്മകുമാര്‍ അറിയിച്ചു.
from mangalam.com https://ift.tt/2zB6630
via IFTTT
No comments:
Post a Comment