ന്യൂഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണത്തില്‍ പ്രതികരിച്ച് നാനാപടേകര്‍. എന്താണ് പീഡനം എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്. 50 മുതല്‍ 100 പേര്‍ വരെയുള്ള ഒരു സിനിമാ സെറ്റില്‍ വച്ച് എങ്ങിനെയാണ് പീഡിപ്പിക്കുക എന്നും നാനാപടേക്കര്‍ ചോദിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ ദത്ത നാനാപടേക്കറിനെതിരെ ആരോപണമുന്നയിച്ചത്.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാനാ പടേക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊട്ടിച്ചിരിച്ചുകൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ജോലി ചെയ്ത് മുന്നോട്ട് പോകും. ആളുകള്‍ എന്തുവേണമെങ്കിലും പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ ആരോപിച്ചിരുന്നു. അതേസമയം, ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗ് പറഞ്ഞത്. താന്‍ നാനാപടേക്കറോ തനുശ്രീയോ അല്ലെന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.
from mangalam.com https://ift.tt/2xREpki
via IFTTT
No comments:
Post a Comment