കത്തിമുനയില്‍ നിര്‍ത്തി തൊഴിലുടമ ബലാത്സംഗത്തിന് ശ്രമിച്ചു ; മോഡല്‍ പൂര്‍ണ്ണ നഗ്നയായി ആറാം നിലയില്‍ നിന്നും ചാടി; നടുവൊടിഞ്ഞിട്ടും യുവാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് യുവതിക്കെതിരേ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

കത്തിമുനയില്‍ നിര്‍ത്തി തൊഴിലുടമ ബലാത്സംഗത്തിന് ശ്രമിച്ചു ; മോഡല്‍ പൂര്‍ണ്ണ നഗ്നയായി ആറാം നിലയില്‍ നിന്നും ചാടി; നടുവൊടിഞ്ഞിട്ടും യുവാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് യുവതിക്കെതിരേ കേസ്

മോസ്‌ക്കോ: ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ പൂര്‍ണ്ണ നഗ്നയാക്കപ്പെട്ട നിലയില്‍ ആറാം നിലയില്‍ നിന്നും ചാടിയ യുവതിക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന അവസ്ഥയിലാണ് പോലീസ് എത്തിയത്. ദുബായില്‍ നടന്ന സംഭവത്തില്‍ പേരു പുറത്തു വിട്ടിട്ടില്ലാത്ത പാകിസ്താന്‍കാരന്റെ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട റഷ്യക്കാരിയായ മോഡല്‍ 23 കാരി ഏകത്രീന സ്‌റ്റെസ്യുക്കിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കത്തിമുനയില്‍ നിര്‍ത്തി തൊഴിലുടമ ബലാത്സംഗത്തിന് മുതിര്‍ന്നപ്പോഴാണ് താന്‍ ഇറങ്ങിയോടിയതെന്നാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്. ഒരു ഇവന്റ് മോഡലിംഗ് കമ്പനി നടത്തുന്ന 39 കാരനായ പാകിസ്താന്‍ ബിസിനസ്സുകാരന്‍ കത്തി കഴുത്തില്‍ വെച്ച് ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുകയായിരുന്നെന്നും വസ്ത്രം അഴിച്ചുമാറ്റുമ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത് ഇറങ്ങിയോടുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.

വീഴ്ചയില്‍ നടുവൊടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി കിടക്കയിലെത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും മറ്റും സാരമായി പരിക്കേറ്റ് കിടപ്പിലായ ഇവര്‍ക്ക് രണ്ട് ഓപ്പറേഷനുകള്‍ വേണ്ടി വന്നു. വീണ്ടു പരിക്കേറ്റതോടെ കഴുത്തും വിരലുകളും മാത്രം അനക്കാന്‍ കഴിയുന്ന നിലയിലാണ് തന്റെ കിടക്കയ്ക്ക് അരികിലേക്ക് പോലീസ് വന്നതെന്നും വീല്‍ചെയറില്‍ എടുത്തിരുത്തി ജയിലിലേക്ക് കൊണ്ടുപോയെന്നും തന്റെ മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങിയെന്നും പറഞ്ഞു.

തന്റെ മോഡലിംഗ് എജന്‍സിയുടെ നിര്‍ദ്ദേശാനുസരണമാണ് സ്വന്തം നാടായ കിഴക്കന്‍ സൈബീരിയയിലെ ഇര്‍ക്കുസ്‌ക്കില്‍ നിന്നും ദുബായിലേക്ക് എകത്രീന പോയത്. എന്നാല്‍ തന്റെ തൊഴിലുടമ തൊഴില്‍സമയത്ത് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ കോംപ്‌ളക്‌സിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയുമായിരുന്നു. കാല്‍മുട്ടില്‍ പിടിക്കുകയും കയ്യെടുത്തു മാറ്റി ഇറങ്ങി ഓടിയപ്പോള്‍ പിന്നാലെ ഓടിയെത്തില്‍ മുടിയില്‍ പിടിച്ചു വീഴ്ത്തുകയും വലിച്ചിഴച്ചു മുറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അതിന് ശേഷം കത്തി പുറത്തെടുത്ത് ഭീത്തിയില്‍േക്ക് ചാരി നിര്‍ത്തി കഴുത്തില്‍ വെച്ചു. പിന്നീട് ശ്വാസംമുട്ടിച്ചു. പിന്നീട് വസ്ത്രം ഉരിയാന്‍ ആരംഭിച്ചു. ഭയന്നുപോയെന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അയാള്‍ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്ന് പോലും ഭയപ്പെട്ടതോടെ എകത്രീന തിരിച്ചടിച്ചു. അപ്രതീക്ഷിത അടിയില്‍ അയാള്‍ വീണപ്പോള്‍ അവര്‍ വിവസ്ത്രയായ നിലയില്‍ തന്നെ ജനലവഴി താഴേയ്ക്ക് എടുത്തുചാടി. അതേസമയം കത്തിയുമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ആക്രമിച്ചു എന്നാണ് കേസ് വന്നത്.

നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എകത്രീനയ്ക്ക് ജയിലിലും കഴിയേണ്ടി വന്നത്. തടവുകാരിയായ മറ്റൊരു റഷ്യക്കാരിയുടെ സഹായത്താലാണ് ടോയ്‌ലറ്റില്‍ പോലും പോയിരുന്നത്. മൂന്ന് മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ഏകത്രീന ജയില്‍ മോചിതയായത്. പാകിസ്താനിലേക്ക് നാടുകടത്തിയത് മാത്രമാണ് കുറ്റം ചെയ്ത തൊഴിലുടമയ്ക്ക് കിട്ടിയ ശിക്ഷ. നിയമം പുരുഷന്മാര്‍ക്ക് അനുകൂലമായ മുസ്‌ളീം രാജ്യത്ത് തെറ്റുമുഴുവന്‍ താന്‍ ചെയ്ത നിലയിയൊന്നും ജോലി സ്വീകരിച്ചതാണ് താന്‍ ചെയ്ത കുറ്റമെന്നും ഏകത്രീന പറയുന്നു.



from mangalam.com https://ift.tt/2xWdSCv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages