ആലപ്പുഴ: പള്ളാത്തുരുത്തിയിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് മുങ്ങി. പമ്പയാറ്റിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരും അത്ഭുതകരമായി രക്ഷപെട്ടു. ബോട്ട് പുറപ്പെട്ട് മണിക്കൂറുകൾക്കകം പിറകുവശത്ത് വെള്ളം കയറി. ഇതോടെ ബോട്ട് പെട്ടെന്ന് കരയ്ക്കടുപ്പിച്ച് യാത്രക്കാരെ ഇറക്കി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബോട്ടിൽ ഇരുപത്തഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NAbRGy
via
IFTTT
No comments:
Post a Comment