വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി എംഎൽഎയെയും മുൻ എം.എൽ.എയെയും മാവോവാദികൾ വെടിവെച്ചു കൊന്നു. ആരാക്കു എംഎൽഎ കെ. സർവേശ്വര റാവു, ടിഡിപി മുൻ എംഎൽഎ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. തുടാംഗി ഗ്രാമത്തിൽവച്ചായിരുന്നു സംഭവം. അരാക്കുവിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്തുനിന്നാണ് ഇരുവർക്കും വെടിയേറ്റത്. നിരവധി മാവോവാദികൾ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. എസ്.ടി സംവരണ മണ്ഡലമായ അരാക്കുവിൽനിന്ന് വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയായി 2014ൽ ആണ് സർവേശ്വര റാവു തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സിവേരി സോമയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പിന്നീട് 2016ൽ റാവു ടിഡിപിയിലേക്ക് മാറി. സർവേശ്വര റാവുവിനും സിവേരി സോമയ്ക്കും നേരത്തെ മാവോ വാദികളുടെ ഭീഷണി ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Dqb1Yy
via
IFTTT
No comments:
Post a Comment