മൂവാറ്റുപുഴ: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാന് താക്കീത്. മൂവാറ്റുപുഴ പിറമാടം ദയറയിലെ യുഹാനോൻ റമ്പാനെതിരെയാണ് നടപടി. തുടർന്നും സമരപരിപാടികളിൽ പങ്കെടുക്കുകയാണെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നൽകി. അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോൻ റമ്പാൻ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ചർച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മർദമാണ് ഇത്തരമൊരു നിർദേശം തനിക്കു നൽകാൻ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തിന്റെ മുൻനിരയിലേക്ക് ആദ്യം വന്നപ്പോൾ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മർദമുണ്ടായിരുന്നു. എന്നാൽ, പോരാട്ടത്തിൽ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതൽക്കേ യുഹാനോൻ റമ്പാൻ പിന്തുണ നൽകിയിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് പള്ളിയുമായി ബന്ധപ്പെട്ട ചുമതലകളിൽനിന്ന് തന്നെ വിലക്കിയെന്ന ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര ഞായറാഴ്ച രാവിലെ രംഗത്തെത്തി. മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമാണ് സിസ്റ്റർ ലൂസി. വേദപാഠ അധ്യാപനം, വിശുദ്ധ കുർബാന നൽകൽ എന്നിവയിൽനിന്നാണ് സിസ്റ്റർ ലൂസിയെ വിലക്കിയത്. Read more...സി. ലൂസിക്കെതിരെ സഭാ നടപടി; സമരത്തിൽ പങ്കെടുത്തതിനാലെന്ന് ആരോപണം content highlights:church warns yuhanon ramban
from mathrubhumi.latestnews.rssfeed https://ift.tt/2NAbQCu
via
IFTTT
No comments:
Post a Comment