ടി.ഡി.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും വെടിയേറ്റ് മരിച്ചു; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ടി.ഡി.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും വെടിയേറ്റ് മരിച്ചു; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

വിശാഖപട്ടണം: തെലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എ കിഡാരി സര്‍വേവര റാവുവും മുന്‍ എം.എല്‍.എ സിവേരി സോമയും വെടിയേറ്റ് മരിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ മാവോയിസ്റ്റുകളാണെന്നാണ് സൂചന. അരാക് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് കൊല്ലപ്പെട്ട സര്‍വേവര റാവു. ഞായറാഴ്ച ഉച്ചയോടെ ദംബ്രിഗുഡ മണ്ഡലിലെ ലിവിരിപുത്തില്‍ വച്ചാണ് കൊലപാതകം നടന്നത്.

സര്‍വേവര റാവുവും അരാക് മണ്ഡലത്തിലെ മുന്‍ എം.എല്‍.എയായ സിവേരി സോമയും ഏതാനും അനുയായികള്‍ക്കൊപ്പം ദംബ്രിഗുഡ മണ്ഡലിലേക്ക് പോകുന്ന വഴിക്കാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. അക്രമി സംഘത്തില്‍ സ്ത്രീകളടക്കം അറുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച സര്‍വേവര റാവു പിന്നീട് ടി.ഡി.പിയില്‍ ചേരുകയായിരുന്നു.

സര്‍വേവര റാവു അടക്കം മാവോയിസ്റ്റ് ഭീഷണിയുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് വിശാഖ് റേഞ്ച് ഡി.ഐ.ജി ശ്രീകാന്ത് പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുടെ നേതാക്കള്‍ അവരുടെ യാത്രകള്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കൊല്ലപ്പെട്ട സര്‍വേവര റാവുവും സിവേരി സോമയും യാത്രയെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നില്ല.

ഖനി മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സര്‍വേവര റാവുവിന് മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നത്. അനധികൃത ബോക്‌സൈറ്റ് ഖനനത്തെ സര്‍വേവര റാവു പിന്തുണയ്ക്കുന്നതായി ദീര്‍ഘനാളായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ എം.എല്‍.എയുടെയും മുന്‍ എം.എല്‍.എയുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു.



from mangalam.com https://ift.tt/2QOZdlj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages