കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയ്ക്ക് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആണ് ഹാജരായത്. തൃപ്പൂണിത്തുറ രജിസ്‌ട്രേഷനില്‍ ഉള്ള കാറിലായിരുന്നു എത്തിയത്. പോലീസ് അകന്പടിയോടെ
ചില്ലുകള്‍ പൂര്‍ണ്ണമായും മറച്ച കാറിലാണ് എത്തിയത്. ജനശ്രദ്ധയില്‍ നിന്നും മാറാന്‍ പ്രധാന റോഡ് ഒഴിവാക്കി.
ചോദ്യം ചെയ്യലിന് വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ 10 മണിക്ക് എത്താനാണ് ആദ്യം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും പിന്നീട് 11 മണിക്ക് തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിനിടെ കോട്ടയം എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിയും ഐ.ജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചോദ്യം ചെയ്യലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശേഷമാണ് ബിഷപ്പിനെ ഇവിടെ എത്തിച്ചത്. ബിഷപ്പ് ഇന്നലെ മുതല്‍ പോലീസിന്റെ വലയത്തില്‍ ആയിരുന്നുവെന്ന് സൂചനയുണ്ട്. ജലന്ധറില്‍ നേരിട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചശേഷമാണ് ബിഷപ്പിനെ ഇവിടെ എത്തിച്ചത്.
മൂന്നു ഘട്ടങ്ങളായി എല്ലാ പഴുതുകളും അടച്ചുള്ള ചോദ്യം ചെയ്യലാണ് പോലീസ് നടത്തുന്നത്. ഇനിയൊരു അവസരം ഇല്ലാത്തതിനാലും ഭാവിയില്‍ കോടതിയില്‍ നിന്നോ പൊതുസമൂഹത്തില്‍ നിന്നോ ഒരു വിമര്‍ശനത്തിനും ഇട നല്‍കാത്ത വിധത്തില്‍ എല്ലാ സംശയങ്ങളും നീക്കി സമയമെടുത്തുള്ള ചോദ്യം ചെയ്യലാണ് നടക്കുക. മുന്‍പ് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യം നീക്കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെങ്കില്‍ വിലങ്ങ് വീഴൂമെന്ന് ഉറപ്പാണ്. കുറ്റം ചെയ്തുവെന്ന് നിസംശയം ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ സ്വതന്ത്രമായി വിടാന്‍ പോലീസും തയ്യാറാകില്ല.
from mangalam.com https://ift.tt/2xm0PdY
via IFTTT
No comments:
Post a Comment