ഭോപ്പാല്‍: പട്ടാപ്പകല്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയും നര്‍ത്തകിയുമായ പെണ്‍കുട്ടിക്ക് നേരെ രാസാക്രമണം നടത്തി കാഴ്ച നഷ്ടമായി. ചൊവ്വാഴ്ച അമേരിക്കയില്‍ ഒരു മേളയില്‍ പങ്കെടുക്കുന്നതിന് പോകുന്നതിന് ഇന്‍ഡോറിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുഖം മറച്ചെത്തിയ അക്രമി നര്‍ത്തകിക്ക് നേരെ രാസവസ്തു ഉപയോഗിക്കുകയായിരുന്നു. രൂപാലി നിരാപുരെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സിസിടിവി ദൃശ്യങ്ങളില്‍ രൂപാലി വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് മുഖം കെട്ടിയ പ്രതി മുന്നില്‍ വരികയും കയ്യില്‍ കരുതിയ രാസവസ്തു മുഖത്ത് ഒഴിക്കുകയും ചെയ്തിട്ട് ഓടി രക്ഷപെടുകയും ചെയ്തു.
മുഖത്ത് ഒഴിച്ചത് ആസിഡല്ലെന്നും അതിനാല്‍ തന്നെ മുഖത്ത് പാടുകള്‍ പോലുമില്ലെന്നും ചികിത്സിച്ച ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, കാഴ്ചയെ ബാധിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ഒന്നും വ്യക്തമല്ലെന്നും കണ്ണിന്റെ കോര്‍ണിയക്ക് തകരാര്‍ സംഭവിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
[IMG]
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സോനു എന്നുവിളിക്കുന്ന മഹീന്ദ്ര എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ നിരവധി വട്ടം പെണ്‍കുട്ടിയുടെ അടുത്ത് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്നിരുന്നു. ഇത് നിരസിച്ചതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. വിപണിയില്‍ 20 രൂപയ്ക്ക് ലഭിക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് പെണ്‍കുട്ടിയുടെ മുഖത്തൊഴിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
കടുത്ത വേദനയെത്തുടര്‍ന്ന് രൂപാലി ഇപ്പോള്‍ ആശുപത്രിയിലാണ് കഴിയുന്നത്. ഒരു ടെലിവിഷന്‍ ചാനലില്‍ നടത്തിവന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ പ്രധാന മത്സരാര്‍ത്ഥിയായിരുന്നു രൂപാലി.
from mangalam.com https://ift.tt/2PS7VOr
via IFTTT
No comments:
Post a Comment