അറസ്റ്റ് തെളിവു ലഭിച്ചാല്‍ മാത്രം; മറ്റ് തടസങ്ങളൊന്നുമില്ലെന്ന് കോട്ടയം എസ്.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

അറസ്റ്റ് തെളിവു ലഭിച്ചാല്‍ മാത്രം; മറ്റ് തടസങ്ങളൊന്നുമില്ലെന്ന് കോട്ടയം എസ്.പി

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. തെളിവുണ്ടെങ്കില്‍ അറസ്റ്റിന് തടസമൊന്നും ഇല്ലെന്നും ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് മുന്‍പ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ദൂരികരിക്കുകയാണ് ഇന്നത്തെ ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. ഇതില്‍ നിന്നും ബിഷപ്പിനെതിരായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റുണ്ടാകും. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തുടര്‍ ചോദ്യംചെയ്യലിന്റെ ആവശ്യകതയെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും കോട്ടയം എസ്.പി പ്രതികരിച്ചിട്ടുണ്ട്.

നാലുവര്‍ഷം പഴക്കമുള്ള കേസില്‍ ശാസ്ത്രീയ തെളിവുകള്‍ പരിമിതമായിരിക്കും എന്നതുകൊണ്ടു തന്നെ സാക്ഷി മൊഴികളാണ് ഇക്കാര്യത്തില്‍ പ്രധാനം. അതുകൊണ്ടുതന്നെ കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വന്നേക്കും. അന്വേഷണ സംഘത്തിനു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഇല്ലെന്നം അദ്ദേഹം വിശദീകരിച്ചു.



from mangalam.com https://ift.tt/2xm2pwj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages