നാലുവയസ്സുകാരിയായ മകളുടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ പോയ ജവാനെ വീട്ടുകാരുടെ മുന്നിലിട്ട് മാവോയിസ്റ്റുകാര്‍ കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

നാലുവയസ്സുകാരിയായ മകളുടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ പോയ ജവാനെ വീട്ടുകാരുടെ മുന്നിലിട്ട് മാവോയിസ്റ്റുകാര്‍ കൊന്നു

ന്യൂഡല്‍ഹി: നാലുവയസ്സുകാരിയായ മകളുടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ അവധിയെടുത്ത് വീട്ടില്‍ പോയ ശാസ്ത്ര സീമ ബല്‍ ജവാനെ മാവോയിസ്റ്റ് ഭീകരര്‍ വെടിവച്ചു കൊന്നു. ജവാന്‍ സികന്തര്‍ യാദവാണ് കൊല്ലപ്പെട്ടത്. കുടുംബാഗങ്ങളുടെ മുന്നിലിട്ടാണ് ഭീകരര്‍ ജവാനെ കൊലപ്പെടുത്തിയത്.

ബീഹാറിലെ ജമുയീ ജില്ലയിലെ പണ്ഡേല്‍തികയിലാണ് സംഭവം. പോലീസ് വേഷത്തിലെത്തിയ രണ്ട് മാവോയിസ്റ്റുകള്‍ സികന്തറിന്റെ പേര് ചൊല്ലി വാതിലില്‍ മുട്ടുകയും കതകുതുറന്ന് പുറത്തേയ്‌ക്കെത്തിയ ജവാനെ വീട്ടുകാരുടെ മുന്നില്‍ വച്ച് വലിച്ചിഴച്ച് കൊണ്ടു പോകുകയുമായിരുന്നു. സ്ത്രീകള്‍ അടക്കം 20 ഓളം ഭീകരര്‍ സംഘത്തിലുണ്ടായിരുന്നു.

യാദവ് മധുബനി ജില്ലയിലെ ജയ്‌നഗറില്‍ ജോലി ചെയ്യുന്ന സിക്കന്തര്‍ നാലു വയസ്സുകാരിയായ മകളുടെ ജന്മദിനം ആഘോഷിക്കാനാണ് വീട്ടിലെത്തിയത്.

നാലുവയസ്സുകാരിയായ മകളുടെയും, ഭാര്യയുടെയും മുന്നിലിട്ടാണ് സികന്തറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഗ്രാമവാസികളെ ഭയപ്പെടുത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



from mangalam.com https://ift.tt/2PK5SMb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages