പഞ്ചകുല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൊത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതാം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുന്നത്. ഹരിയാനയിലെ പഞ്ച്കുലയിലെ ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പൈട്ടത്. ഇതേ സ്‌കൂളിലെ ഒമ്പാതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായതും. പ്രദേശത്തുള്ള മറ്റുള്ളവരുടെ സഹായത്തോടെയായിരുന്നു കൊല.
സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്ത് വെച്ച് സെപ്റ്റംബര്‍ 17നാണ് സംഭവം ഉണ്ടാകുന്നത്. സംഭവത്തില്‍ ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കും കുത്തേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ വികാസ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും പരുക്ക് പറ്റിയത്. അതേസമയം അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
റാഗിംഗുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റു കുറച്ചുപേര്‍ പറയുന്നത് ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇതിന് കാരണമെന്നും. പ്രദേശത്തുള്ള ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഒമ്പതാം ക്ലാസ്സുകാരന്‍ കൊലപാതകം നടത്തിയത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചിലരും അറസ്റ്റിലായിട്ടുണ്ട്. പരുക്ക് പറ്റിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൊഴിയുടെയും സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറയുന്നു. അതേസമയം ഉടന്‍ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ കല്‍ക-ഷിംല റോഡ് ഉപരോധിച്ചു.
from mangalam.com https://ift.tt/2PNasJo
via IFTTT
No comments:
Post a Comment