അഴുക്കുചാല്‍ മാലിന്യം ഇനി ശുദ്ധജലവും ഇന്ധനവുമാകും; പദ്ധതിക്ക് തുടക്കമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

അഴുക്കുചാല്‍ മാലിന്യം ഇനി ശുദ്ധജലവും ഇന്ധനവുമാകും; പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി : ഇനി അഴുക്കുചാലിലെ മലിനജലം ഇന്ധനവും ശുദ്ധജലവുമായി മാറും. ബരാപ്പുള്ള അഴുക്കുചാലിലെ മലിനജലം ശുദ്ധജലമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ബയോടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ തുടങ്ങിയ സംവിധാനം കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അര്‍വന്‍ സുവിജ് സ്ട്രീംസ് ഫോര്‍ ഹെല്‍ത്തി റീയൂസ് എന്ന സംവിധാനം സണ്‍ഡയല്‍ പാര്‍ക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ 10 ലക്ഷം ലിറ്റര്‍ മലിനജലം ശുചീകരിച്ച് ശുദ്ധജലമാക്കാനും മൂന്ന് ടണ്‍ ജൈവ ഇന്ധനം വരെ തയ്യാറാക്കാന്‍ സാധിക്കും. മലിനജലത്തില്‍ നിന്നും കാര്‍ബര്‍ വേര്‍തിരിച്ചെടുക്കുകയാണ് ആദ്യപടി. ഇതില്‍ നിന്നാണ് ബയോ ഇന്ധനം തയ്യാറാക്കുന്നത്.

ഇത്തരത്തില്‍ ശുചീകരിച്ചെടുത്ത ജലം അടുക്കളയിലും ശുചിമുറിയിലുമെല്ലാം ഉപയോഗിക്കാന്‍ കഴിയും. ഇതിന് ആവശ്യമായ ലാബോറട്ടറി സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം മറ്റ് സ്ഥലങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. നിലവിലുള്ള മറ്റ് ശുചീകരണ സംവിധാനങ്ങളളെല്ലാം മലിനജലത്തിലെ കാര്‍ബണ്‍ കത്തിച്ചു കളയുകയുമ്പോള്‍ ഇവിടെ കാര്‍ബണിനെ വേര്‍തിരിച്ച് ഇന്ധനമാക്കി മാറ്റുകയാണ്.



from mangalam.com https://ift.tt/2xu4aYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages