മുംബൈ: വ്യാപാരം തുടങ്ങിയപ്പോൾ നേട്ടത്തിലായിരുന്ന സൂചികകൾ നിമിഷനേരംകൊണ്ട് നഷ്ടത്തിലായി. സെൻസെക്സ് 60 പോയന്റ് താഴ്ന്ന് 38231ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തിൽ 11545ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 668 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 835 ഓഹരികൾനഷ്ടത്തിലുമാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wHNnQF
via
IFTTT
No comments:
Post a Comment