സൗദിയിൽ 12 ചെറുകിട വ്യാപാര മേഖലകളിൽ സ്വദേശിവത്കരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

സൗദിയിൽ 12 ചെറുകിട വ്യാപാര മേഖലകളിൽ സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിലെ 12 ചെറുകിട വ്യാപാര മേഖലകളിൽ അടുത്തയാഴ്ചമുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽവരും. ഇതോടെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം.സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയിൽ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാർ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ഇലക്ട്രോണിക്‌, ഒപ്റ്റിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിടനിർമാണ സാമഗ്രികൾ, ഓട്ടോ സ്‌പെയർപാർട്‌സ്, കാർപെറ്റ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താൻ തീരുമാനിച്ചത്. 100 ശതമാനം സ്വദേശിവത്കരണമാണ് നേരത്തേ തീരുമാനിച്ചതെങ്കിലും അപ്രായോഗികമാണെന്ന് കണ്ടെത്തിയതോടെ 70 ശതമാനമായി കുറയ്ക്കുകയായിരുന്നു. ഈമാസം 11 മുതലാണ് സ്വദേശിവത്കരണം പ്രബല്യത്തിൽ വരുക. രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴിൽമന്ത്രാലയം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവർ ചേർന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2Q3zjty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages