യു.എസ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ കാണാതെ ഷറപ്പോവ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

യു.എസ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ കാണാതെ ഷറപ്പോവ പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് പ്രീ ക്വാർട്ടറിൽ മരിയ ഷറപ്പോവ പുറത്ത്. സ്പാനിഷ് താരം കാർള സോരസ് നവാരോയാണ് ഷറപ്പോവയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കാർളയുടെ വിജയം. സ്കോർ: 6-4,6-2. തന്റെ മുപ്പതാം പിറന്നാൾ ദിനത്തിൽ ഷറപ്പോവയെ തോൽപ്പിക്കാനായി എന്നത് സ്പാനിഷ് താരത്തിന് ഇരട്ടിമധുരം നൽകി. അതേസമയം രാത്രി നടക്കുന്ന മത്സരങ്ങളിൽ ഷറപ്പോവയുടെ വിജയക്കുതിപ്പിന് തടയിടാനും സ്പാനിഷ് താരത്തിന് കഴിഞ്ഞു. രാത്രി നടന്ന കഴിഞ്ഞ 23 മത്സരങ്ങളിലും ഷറപ്പോവ വിജയിച്ചിരുന്നു. 2006-ലെ യു.എസ് ഓപ്പണിലെ ചാമ്പ്യനാണ് ഷറപ്പോവ. മുപ്പതാം സീഡായ കാർള ക്വാർട്ടർ ഫൈനലിൽ മാഡിസൺ കീസിനെ നേരിടും. ഷറപ്പോവയേക്കാൾ 10 ഇഞ്ച് ഉയരം കുറവായ കാർള കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് റഷ്യൻ താരത്തോട് വിജയിച്ചിത്. അഞ്ച് വർഷത്തിന് ശേഷം യു.എസ് ഓപ്പൺ ക്വാർട്ടറിലെത്താനും കാർളയ്ക്ക് കഴിഞ്ഞു. ക്വാർട്ടറിലെ മറ്റു മത്സരങ്ങളിൽ 17-ാം സീഡ് സെറീന വില്ല്യംസ് എട്ടാം സീഡ് പ്ലിസ്കോവയെ നേരിടും. 20-ാം സീഡ് ജപ്പാന്റെ ഒസാക്കയുടെ എതിരാളി യുക്രെയ്ൻ താരം ലെസിയ സുരെങ്കോയാണ്. മറ്റൊരു ക്വാർട്ടറിൽ സ്ലോവാനി സ്റ്റീഫൻസും ലാത്വിയൻ താരം സെവസ്തോവയും തമ്മിലാണ്. പുരുഷ സിംഗിൾസിൽ ജോൺ ഇസ്നർ, ഡൊമനിക് തീം, യുവാൻ മാർട്ടിൻ ഡെൽപോട്രോ, റാഫേൽ നഡാൽ എന്നിവർ ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ നഡാലിന് തീമും ഇസ്നർക്ക് ജുവാൻ ഡെൽപോട്രോയുമാണ് എതിരാളികൾ. പുരുഷവിഭാഗത്തിൽ ജോർജിയയുടെ നിക്കോളസ് ബാസിലാഷ്വ്ലിയെ നാല് സെറ്റ് (6-3, 6-3, 6-7, 6-4)നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ഒന്നാം സീഡായ നഡാൽ മുന്നേറിയത്. ഡെൽപോട്രോ ക്രൊയേഷ്യയുടെ ബോർണ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ (6-4, 6-3, 6-1) തോൽപ്പിച്ചു. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ കാനഡയുടെ മിലോസ് റാവോണിച്ചിനെ കീഴടക്കിയാണ് (3-6, 6-3, 6-4, 3-6, 6-2) ആതിഥേയരുടെ പ്രതീക്ഷയായ ഇസ്നർ ക്വാർട്ടറിലെത്തിയത്. അഞ്ചാം സീഡും വിംബിൾഡൺ റണ്ണേഴ്സപ്പുമായ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ ഒമ്പതാം സീഡ് ഓസ്ട്രിയയുടെ ഡൊമനീക്ക് തീം ഞെട്ടിച്ചു(7-5, 6-2, 7-6). Content Highlights: Maria Sharapova falls in fourth round of US Open to Carla Suarez Navarro


from mathrubhumi.latestnews.rssfeed https://ift.tt/2wEhW9U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages