ഇസ്ലാമാബാദ്: ഇന്ത്യൻഗാനത്തിനൊപ്പം ചുണ്ടനക്കിയതിന് പാകിസ്താനി യുവതിക്കെതിരെ നടപടി. സിലാകോട് വിമാനത്താവള ജീവനക്കാരിയായ ഇരുപത്തഞ്ചുകാരിക്കെതിരെയാണ് നടപടിയെടുത്തത്. പാകിസ്താന്റെ പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ചുകൊണ്ട് ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാകിസ്താൻ എയർ പോർട്ട് സുരക്ഷാ സേന യുവതിക്കെതിരെ നടപടിയെടുത്തത്. യുവതി ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പെരുമാറ്റച്ചട്ടം പാലിക്കാത്തതിന് യുവതിയുടെ രണ്ടുവർഷത്തെ ശമ്പളവർധനവും മറ്റ് ആനുകൂല്യങ്ങളുംപിടിച്ചുവച്ചിട്ടുമുണ്ട്. ഭാവിയിൽ ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുവതിക്ക്മുന്നറിയിപ്പും നൽകിയതായി വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. content highlights:Pakistan airport staff penalised after video of her lip-syncing Indian song goes viral
from mathrubhumi.latestnews.rssfeed https://ift.tt/2LUxDiw
via
IFTTT
No comments:
Post a Comment