കേരളത്തിന്റെ 14.2% പ്രളയ സാധ്യതാ മേഖലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

കേരളത്തിന്റെ 14.2% പ്രളയ സാധ്യതാ മേഖലയില്‍

തിരുവനന്തപുരം: കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 14.2 ശതമാനവും വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങളാണെന്ന റിപ്പോർട്ട് സർക്കാരിന്റെ പക്കൽ നടപടികളില്ലാതെ പൊടിപിടിച്ചിരുന്നത് പത്തുവർഷത്തോളം. പ്രകൃതിദുരന്തസാധ്യതയില്ലാത്ത സുരക്ഷിത സ്ഥലങ്ങളും അവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗങ്ങളും അടങ്ങുന്ന റിപ്പോർട്ടാണ് ഇക്കാലമത്രയും അധികൃതർ അവഗണിച്ചത്. ഒടുവിൽ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ഇതേ വിഷയത്തിൽ വീണ്ടും പഠനം നടത്താൻ നിർദേശിച്ചിരിക്കുകയാണ് സർക്കാർ. 5642.68 ചതുരശ്ര കിലോമീറ്റർ സ്ഥലം പ്രളയസാധ്യതാ മേഖലയെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം (എൻ-സെസ്) കണ്ടെത്തിയത്. 1847.98 ചതുരശ്ര കിലോമീറ്ററിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളണ്ടെന്നും 2006 മുതൽ 2009 വരെ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ സ്ഥലങ്ങളൊക്കെയാണ് ഇക്കുറി പ്രളയത്തിൽ മുങ്ങിയതും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായതും. വിശദ വിലയിരുത്തലുകൾ ഭൗമശാസ്ത്ര പഠനകേന്ദ്രം തുടങ്ങി. പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രകൃതിദുരന്ത സാധ്യതാഭൂപടം റവന്യൂ അധികൃതർക്കും ജില്ലാകളക്ടർമാർക്കും സെസ് കൈമാറിയിരുന്നു. പഠനറിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും മുന്നനുഭവങ്ങളില്ലാത്തതിനാൽ സർക്കാരുകളോ ജില്ലാഭരണാധികാരികളോ മുൻകരുതലെടുത്തില്ല. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പഠനം നടത്താനുള്ള നടപടി സർക്കാർ തുടങ്ങിയിട്ടുണ്ട്. പഠനറിപ്പോർട്ട് പുറത്തുവരുന്നതുവരെ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ പുനനിർമാണത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഉപഗ്രഹചിത്രങ്ങൾ, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ എന്നിവയും പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സെസിലെ സീനിയർ കൺസൾട്ടന്റ് ഡോ. ജോൺ മത്തായി പറഞ്ഞു. പ്രളയസാധ്യതാമേഖലകൾ ആലപ്പുഴ ജില്ലയിൽ 53.77 ശതമാനവും. കുട്ടനാട് മേഖലപ്രധാനം. തൃശ്ശൂർ ജില്ലയിലെ കരിനിലങ്ങൾ, എറണാകുളം, മലപ്പുറം ജില്ലകളുടെ തീരമേഖല, കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ ഭാഗം, വയനാട്ടിലെ മാനന്തവാടി പുഴയോട് ചേർന്ന സ്ഥലങ്ങൾ സംസ്ഥാനത്തിന്റെ 4.71 ശതമാനം സ്ഥലമാണ് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാമേഖല ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളാണ് ഇതിൽപ്രധാനം മണ്ണിടിച്ചിലിന് കുറഞ്ഞസാധ്യതയുള്ള മേഖലയായി 3759 ചതുശ്രകിലോമീറ്ററും വേർതിരിച്ചു നാശനഷ്ടങ്ങൾ ഇടയ്ക്കിടെ വിലയിരുത്തണം മണ്ണിലേക്ക് ഊർന്നിറങ്ങേണ്ടതിലധികം മഴപെയ്യുന്നതും നദികളിൽനിന്ന് അത് ഒഴുകിമാറാത്തതുമാണ് പ്രളയത്തിന് പ്രധാനകാരണം. നദീമുഖത്ത് എക്കലും മറ്റും അടിഞ്ഞ് കടലിലേക്ക് നദികൾ പൂർണതോതിൽ തുറക്കപ്പെടാത്തതും നദികൾ കരകവിയാൻ കാരണമാണ്. ഇങ്ങനെ കരകവിഞ്ഞ് വെള്ളമെത്തുന്ന സ്ഥലങ്ങളും എത്രകാലം വെള്ളമുണ്ടായിരുന്നുവെന്നും വരുത്തിയ നാശനഷ്ടങ്ങളുമൊക്കെ കാലാകാലങ്ങളിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. അതനുസരിച്ചാവണം മുന്നൊരുക്കങ്ങൾ നടത്തേണ്ടത്. ദുരന്തസാധ്യതകണക്കിലെടുത്ത് ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള പൊതുസ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നിർമിച്ചിടാം - ഡോ. ജോൺമത്തായി, സീനിയർ കൺസൾട്ടന്റ്


from mathrubhumi.latestnews.rssfeed https://ift.tt/2NJPkDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages